പൊൻമുടിയിൽ വീണ്ടും അപകടകരമായ രീതിയിൽ കാറിൽ വിനോദ സഞ്ചാരികളുടെ അഭ്യാസപ്രകടനം. കാറിന്റെ പുറക് വശത്തെ ഡോറിൽ ഇരുന്ന് ശരീരം പുറത്തിട്ടായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം.കൊടും വളവിലാണ് യുവാക്കൾ ഇത്തരം അഭ്യാസ പ്രകടനം നടത്തിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം.സംഭവത്തിൽ പൊൻമുടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനവും അഭ്യാസ പ്രകടനം നടത്തുന്ന യുവാക്കളേയും കണ്ടെത്താനുള്ള ശ്രമവുമാണ് നിലവിൽ നടക്കുന്നത്.
കഴിഞ്ഞ മാസവും ഇത്തരം സംഭവം ഉണ്ടായിരുന്നു.അന്ന് പോലീസും മോട്ടോർ വാഹന വകുപ്പും നടപടി എടുത്തിരുന്നു