ബൈക്കിൽ യാത്ര ചെയ്യവേ തടിമില്ല് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കല്ലറ പള്ളിമുക്ക് തടിമില്ല് ജീവനക്കാരൻ കോട്ടൂർ ബിസ്മിന മൻസിലിൽ നിസ്സാമുദ്ദീൻ (47) ആണ് മരിച്ചത്. കല്ലറ നിന്നും കൊല്ലത്തേക്ക് പോകുന്ന വഴി പള്ളിക്കലിന് സമീപം വെച്ചാണ് സംഭവം. ഉടൻതന്നെ പോലീസ് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ - സോഫി മക്കൾ - ബിസ്മിന, അഫ്സൽ