സിനിമാലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നടിഷീലയ്ക്ക് അവാർഡ് സമ്മാനിക്കുന്നത്.
ഫെബ്രുവരി പതിനെട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ശാർക്കര മൈതാനിയിൽ ചേരുന്ന സ്മൃതി സായാഹ്നം ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും, ആർടിസ്റ്റ് ബി ഡി ദത്തൻ രൂപകല്പന ചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവ അടങ്ങിയതാണ് പുരസ്‌കാരം.
മന്ത്രിമാർ, ജനപ്രതിനിധികൾ, ജനനേതാക്കൾ, കലാസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.