രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനം കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ആഘോഷ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ദേശീയ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. രാജ്യവും, നമ്മുടെ ഭരണഘടനയും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഒരുമിച്ച് നിന്ന് രാജ്യത്തിൻ്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് ദൃഢപ്രതിഞ്ജയെടുത്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺഗ്രസ് നേതാക്കളായ ബി.മനോഹരൻ, കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എസ്.ജി അനിൽകുമാർ, പ്രവീണ കുമാരി, രാജൻ കൃഷ്ണപുരം, കെ. ചന്ദ്രബാബു, എസ്. സുരേന്ദൻ, വി. ജനകലത, പ്രശോഭനൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ
മണ്ഡലത്തിലെ വാർഡ് കേന്ദ്രങ്ങളിൽ ദേശീയ പതാകയുയർത്തി.