ചുള്ളിമാനൂർ കൊച്ചാട്ടുകാലിന് സമീപം കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ കെ എസ് ആർ ടി സി എം പാനൽ കണ്ടക്ടർക്ക് ദാരുണാന്ത്യം.
പാലോട് പച്ച സ്വദേശി കോവില് കോണം തടത്തരികത്ത് വീട്ടിൽ അനിൽകുമാർ( 50) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 1:50നാണ് സംഭവം. കുളത്തുപ്പുഴ ഡിപ്പോയിയിലെ ബസ് ആണ് ബൈക്കുമായി ഇടിച്ചത്. കുളത്തുപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് നെടുമങ്ങാട് നിന്ന് നന്ദിയോട് ഭാഗത്തേക്ക് പോയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെടുമങ്ങാട് ഡിപ്പോയിലെ താൽക്കാലിക ജീവനക്കാരനാണ് അനിൽ കുമാർ. ഭാര്യ: തുഷാര.സൂര്യനയന സൂര്യ നാഥ് എന്നിവർ മക്കളാണ്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.