പുനലൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയൂരിൽ ഇത്തിക്കരയാറ്റിൽ വീണു മരിച്ചു

  കൊല്ലം ആയൂർ,കുഴിയം ഇത്തിക്കരയാറ്റിൽ കാലു കഴുകുന്നതിന് ഇറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി ആറ്റിൽ വീണു മരിച്ചു.

ഓയൂർ റോഡുവിള ട്രാവൻകൂർ എൻജിനീയറിംഗ്  കോളേജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷം വിദ്യാർത്ഥിയായ പുനലൂർ ഇളമ്പൽ സ്വദേശി 21 വയസ്സുള്ള അഹദാണ് മരിച്ചത്. 

കടയ്ക്കൽ ഫയർ ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തിയത്. 

ആയൂർ മാർത്തോമാ കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികളിൽ 7പേർ ആയൂർ കുഴിയത്തെ ഇത്തികരയാറ്റിന് സമീപം എത്തുകയും ഇവരുടെ ഒപ്പം ഉണ്ടായിരുന്ന 
അഹദ് ആറ്റിൽ കാലു കഴുകാൻ ഇറങ്ങിയതിനെ തുടർന്നാണ് ആറ്റിൽ വീണത് എന്നാണ് ഒപ്പം ഉണ്ടായിരിന്നവർ പറഞ്ഞത്