ആറ്റിങ്ങൽ : കെ.എം.സി.ഡബ്ല്യു.എഫ് നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതിയതായി ജോലിയിൽ പ്രവേശിച്ച 3 കണ്ടിജെൻ്റ് ജീവക്കാർക്കുള്ള മെമ്പർഷിപ്പ് വിതരണം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ. രാജേഷ്കുമാർ തൊഴിലാളികൾക്ക് മെമ്പർഷിപ്പ് കൈമാറി.
കൂടാതെ ശുചീകരണ ജീവനക്കാർ തൊഴിൽ മേഖലയിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും കമ്മറ്റി ചർച്ച ചെയ്തു.
യൂണിറ്റ് സെക്രട്ടറി എസ്. അമ്പിളി, പ്രസിഡൻ്റ്, എസ്. ശശികുമാർ, ട്രഷറർ ഒ.എൻ.ഷീല തുടങ്ങിയവർ സംസാരിച്ചു.