*ആറ്റിങ്ങൽ നഗരസഭ പാലസ് റോഡിൽ സ്ഥാപിച്ചിരുന്ന മിനി എംസിഎഫ് അജ്ഞാത വാഹനമിടിച്ച് തകർത്തു*

ആറ്റിങ്ങൽ : പാലസ് റോഡിൽ ഗോകുലം മെഡിക്കൽ സെൻ്ററിന് സമീപം പ്ലാസ്റ്റിക്ക് സംഭരണത്തിനായി നഗരസഭ സ്ഥാപിച്ചിരുന്നു മിനി എംസിഎഫാണ് അജ്ഞാത വാഹനമിടിച്ചു തകർത്തത്.
ഹരിതകർമ്മ സേന പ്രവർത്തകർ സ്ഥാപനങ്ങളിലും വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനു വേണ്ടി അതാത് വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇത്തരം എംസിഎഫു കളിലേക്ക് മാറ്റും.
പലപ്പോഴായി സ്വകാര്യ ബസുകൾ എംസിഎഫ് സ്ഥാപിച്ചിരിക്കുന്നതിനോട് വളരെ ചേർത്ത് പാർക്ക് ചെയ്യാറുണ്ടെന്നും, അലക്ഷ്യമായി മുന്നോട്ടെടുത്തപ്പോൾ വാഹനം തട്ടി എംസിഎഫ് മറിഞ്ഞതാവാമെന്നും നാട്ടുകൾ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ സംഭരണിയിൽ സൂക്ഷിച്ചിരുന്ന ചാക്കുകെട്ടുകൾ പുറത്തേക്ക് ചിതറി വീണു.
കൂടാതെ ഇരുമ്പ് കൂടിന് കാര്യമായ തകരാറും സംഭവിച്ചിട്ടുണ്ട്.
സമീപത്തു സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇടിച്ച വാഹനത്തിനെതിരെ തുടർ നീയമനടപടി സ്വീകരിക്കുമെന്നും ഹെൽത്ത് സൂപ്പർവൈസർ എംആർ. റാംകുമാർ അറിയിച്ചു.