കോരാണി കുറക്കട ആക്കോട്ടുവിള ശ്രീ ശാസ്താ ഭജനസമിതി മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

കുറക്കട - കോരാണി ആക്കോട്ടുവിള ശ്രീ ശാസ്താ ഭജനസമിതി മകരവിളക്ക് മഹോത്സവം ആഘോഷിച്ചു,രാവിലെ കഞ്ഞിസദ്യ, വൈകുന്നേരം മകരജ്യോതി ദർശനസമയം ദീപാരാധന, ആകാശകാഴ്ച്ച, തുടർന്ന് K. S അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ, തിരു.റവന്യു ജില്ലാ സ്‌കൂൾ കലോത്സവം സംസ്‌കൃതം പാഠകം, ഗാനാലാപനം AGrade നേടിയ ദേവജിത്. J,വേൾഡ് വൈഡ് കളക്ഷൻ റെക്കോർഡ് 330 കോടി ഭേദിച്ച അമരൻ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ കലാസംസ്‍കാരികകേന്ദ്രം ചിറയിൻകീഴിനു അഭിമാനമായ അഖില.A. R. പുകയിലത്തോപ്പിനും കിഴുവിലം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്. R. ശ്രീകണ്ഠൻ നായർ, തിരു. വിജിലൻസ്& ആന്റി കറപ്ഷൻ ഡി. വൈ. എസ്. പി. ശ്രീ. B. അനിൽകുമാർ എന്നിവർ ആദരവ് നൽകി തുടർന്ന് അന്നദാനം വിതരണം ചെയ്തു പരിപാടികൾ സമാപിച്ചു.