പത്തനംതിട്ട: ബസ്സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടില് പോകാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പ്ലസ് ടു വിദ്യാർത്ഥി എസ് ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ചു. പത്തനംതിട്ട സ്റ്റേഷനിലെ എസ് ഐ ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ എസ് ഐ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടാറുള്ള പത്തനംതിട്ട പുതിയ സ്വകാര്യസ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ബസ്സ്റ്റാൻഡിൽ വിദ്യാർത്ഥിനികളെ കമന്റടിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എസ് ഐയും പൊലീസുകാരനും എത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽ പോകാൻ എസ് ഐ പറഞ്ഞപ്പോൾ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാർത്ഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽപിന്നെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ് ഐ കുട്ടിയെ കൈയിൽപിടിച്ച് പൊലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി