മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; രണ്ട് പേര്‍ വർക്കലയിൽ അറസ്റ്റില്‍

മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. തോക്കാട് സ്വദേശി മുഹമ്മദ് അഫ്‌നാന്‍ (24), വര്‍ക്കല മുഹ്സിന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഇരുവരെയും ബൈക്കില്‍ കയറുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

ജില്ലാ റൂറല്‍ എസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം ആണ് ഇരുവരെയും പിടികൂടിയത്. പ്രതികെ വര്‍ക്കല പൊലീസിന് കൈമാറി. ഇവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതിനായി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 ഗ്രാം എംഡിഎംഎ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ മുഹ്സിന്റെ ദേഹപരിശോധനയില്‍ കണ്ടെടുത്തു.