ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 392 പോയിന്റുമായി തൃശൂരും കോഴിക്കോടും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 401 പോയിന്റുമായി കണ്ണൂരുമാണ് ഒന്നാമത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 390 പോയിന്റമായി കണ്ണൂര്‍ രണ്ടാമതും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 399 പോയിന്റുള്ള തൃശൂരാണ് രണ്ടാം സ്ഥാനത്ത്.ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകള്‍ 90 പോയിന്റ് വീതം നേടി മുന്നിലാണ്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം കലോത്സവത്തില്‍ 80 പോയിന്റ് വീതം നേടിയ മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളാണ് മുന്നില്‍.
സ്‌കൂളുകളില്‍ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 128 പോയിന്റോടെ ഒന്നാമതാണ്. 98 പോയിന്റ് നേടിയ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.