പൊതുവിതരണം അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് അഴൂരിൽ കോൺഗ്രസ് റേഷൻകടക്ക് മുന്നിൽ ധർണ നടത്തി

റേഷൻ സമ്പ്രദായത്തെ അട്ടിമറിച്ചു കൊണ്ട് പൊതു വിതരണം ഇല്ലാതാക്കാനുള്ള സംസ്ഥാനത്തെ പിണറായി സർക്കാരിൻ്റ ഗൂഢപദ്ധതിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി നിർദ്ദേശ പ്രകാരം 
അഴൂർ മാർക്കറ്റ് ജംഗ്ഷനിലെ 
റേഷൻ കടക്ക് മുന്നിൽ കോൺഗ്രസ് അഴൂർ - പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ നേതാക്കളായ പുതുക്കരി പ്രസന്നൻ, കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എസ്.ജി അനിൽ കുമാർ, ലൈല പനയത്തറ, പ്രവീണ കുമാരി, എസ്.മധു, കെ. ചന്ദ്രബാബു, രാജൻ കൃഷ്ണപുരം, റഷീദ് റാവുത്തർ, എസ്. സുരേന്ദ്രൻ, സന്തോഷ്, ദാസൻ കോളിച്ചിറ, തോമസ് ബഞ്ചമിൻ, ബാബുരാജ്, പി. അനിത, അനുരാജ്, രാജാഭായ്, നാസിമുദ്ദീൻ, ഓമന ടീച്ചർ, പ്രസന്നാ ശശിധരൻ, രാജു അഴൂർ, ലതാകുമാരി, ചന്ദ്രസേനൻ, അശോകൻ അഴൂർ, നസീർ, സോനു, വിജയൻ ആശാരി, അജിത അഴൂർ, സതി തുടങ്ങിയവർ പങ്കെടുത്തു.