ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് ഹരികുമാര്‍ മൊഴി നല്‍കി. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അതേസമയം കുറ്റം ഏല്‍ക്കുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്. ഇയാലെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്.
കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനെയും അമ്മാവനെയും അമ്മുമ്മയെയുംകസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം.ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. പരിശോധനയില്‍ കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിനിടെ കുഞ്ഞിനെ കാണാതായ സമയം വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.