കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. റേഷൻ കടകളിലെ അവശ്യവസ്തുക്കൾ സംസ്ഥാന സർക്കാർ ഉടൻ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡണ്ട് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ധർണ യുഡിഎഫ് ആറ്റിങ്ങൽ നിയോജകമണ്ഡലം ചെയർമാൻ Adv. V. ജയകുമാർ ഉദ്ഘാടനം ചെയ്തു.മുൻ ബ്ലോക്ക് പ്രസിഡന്റ്‌ ടി പി അമ്പിരാജ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ എസ് കെ പ്രിൻസ് രാജ്,ജയചന്ദ്രൻ നായർ. എസ്,ബ്ലോക്ക് ഭാരവാഹികളായ ആലംകോട് നസീർ, വിനയ്കുമാർ. K, ഷാജി. H,INTUC ബ്ലോക്ക്‌ പ്രസിഡണ്ട് ഇല്യാസ്. M യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഭിരാജ് വൃന്ദാവനം, തുടങ്ങിയവർ സംസാരിച്ചു.