കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആറ്റിങ്ങൽ മേഖലയിൽ സ്വയംതൊഴിൽ സംരംഭകരായി പ്രവർത്തനം തുടങ്ങിയ കേരള വിഷൻ ഡിജിറ്റൽ ബ്രോഡ്ബാൻഡ് ഓപ്പറേറ്റർമാർ കേരള വിഷന്റെ നേതൃത്വത്തിൽ ക്ലസ്റ്റർ സംവിധാനത്തിലേക്ക് മാറുകയാണ്. വൻകിട കോർപ്പറേറ്റ് കമ്പനികൾക്കെതിരെ ജനകീയ ബദൽ എന്ന നിലയിൽ പ്രവർത്തിക്കുന്ന കേരളവിഷൻ ഇന്ത്യയിൽ ആറാം സ്ഥാനത്തും കേരളത്തിൽ ഒന്നാം സ്ഥാനവും ആണ്. ആറ്റിങ്ങൽ അവനവഞ്ചേരി ആലംകോട് കടുവാ പള്ളി കീഴാറ്റിങ്ങൽ പെരുംകുളം മണനാക്ക് പള്ളിമുക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ് ചിറയിൻകീഴ് മുടപുരം പെരുംകുഴി എന്നീ പ്രദേശങ്ങളിൽ ക്ലസ്റ്റർ 9 കമ്പനിയുടെ കേരളവിഷൻ ബ്രോഡ്ബാൻഡ് ഡിജിറ്റൽ ടിവി ഓ ടി ടി CCTV ഹോം ഓട്ടോമേഷൻ സോളാർ സിസ്റ്റം എന്നീ സേവനങ്ങൾ ലഭ്യമാണ്. ജനുവരി 12 ഞായറാഴ്ച (ഇന്ന് രാവിലെ) 9.30ന് ആറ്റിങ്ങൽ ഡിടിഎസ് റോഡ് ആർജെ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കുന്ന ക്ലസ്റ്റർ 9 എന്ന സംരംഭത്തിന് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു എന്ന് സംരംഭകരായ കെ പ്രകാശ്, അബിൻ ഷൈൻ, ഷൈൻ സി,രാജ് മോഹൻ s, ജാക്സൺ എം, അനിൽകുമാർ എ, റിനു പുരുഷോത്തമൻ, സൈൻ ലാബ് ദീൻ, എ എം നസീർ. എന്നിവർ പറഞ്ഞു..
