ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സീനിയർ അംഗമായ ശ്രീമദ് സുഗുണാനന്ദ സ്വാമികൾ (74) ഇന്ന് പുലർച്ചെ 12.30ന് സമാധിയായി

ശിവഗിരി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സീനിയർ അംഗമായ ശ്രീമദ് സുഗുണാനന്ദ സ്വാമികൾ (74) ഇന്ന് പുലർച്ചെ 12.30ന് സമാധിയായി. സമാധി ഇരുത്തൽ ചടങ്ങുകൾ ഇന്ന് (28/01/2025) വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തിനു സമീപമുള്ള സമാധി പറമ്പിൽ ആചാര വിധിപ്രകാരം നടക്കും. ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിൽ അംഗമായിരുന്നിട്ടുള്ള സ്വാമികൾ ദീർഘകാലമായി ശിവഗിരി മഠം ശാഖാ സ്ഥാപനമായ കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തിൽ വിശ്രമത്തിലായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് സമാധി പ്രാപിച്ചത്. പത്തനംതിട്ട അടൂരിലെ ആനയടിയിൽ ആയിരുന്നു സ്വാമികളുടെ പൂർവാശ്രമം. സഹൃദയനും സൗമ്യനും മിതഭാഷിയുമായിരുന്നു.