2025 ജനുവരി 7 ന് ഉച്ചയ്ക്കുശേഷമാണ് ഹരിദാസിനെ സ്വവസതിയിൽ നിന്നും കാണാതായത്.
പരവൂർ മാമൂട്ടുകടവ് പാലത്തിന് സമീപം വെള്ളത്തിൽ മരണപ്പെട്ട നിലയിൽ ഇക്കഴിഞ്ഞ 9-ാം തീയതി ഉച്ചയോടെ മൃതദേഹം കാണപ്പെടുകയായിരുന്നു എന്ന് പരവൂർ പോലീസ് അറിയിച്ചു.
പോലീസ് മൃതദേഹം നെടുങ്ങോലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും, വിവരം എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തിയ ബന്ധുക്കൾ മൃതദേഹം ഹരിദാസന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇൻകൊസ്റ്റിനും പോസ്റ്റുമാർട്ട നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് 7. 00 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും..