63-ാമത് കലോത്സവം; ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് ഇന്ന്.,സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും

കലോത്സവത്തിന് എത്തുന്നവർക്ക് രുചിക്കൂട്ട് തയ്യാർ. ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കിയത്. പുത്തരികണ്ടം മൈതാനിയിൽ തയ്യാറാക്കിയ കലവറയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ എത്തിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പാലുകാച്ചൽ ചടങ്ങ് മന്ത്രി വി ശിവൻകുട്ടി ഉത്ഘടനം ചെയ്യും.ഏതു പരിപാടിക്കും അതിന്‍റെ സ്വാദ് കൂട്ടുന്നത് ഭക്ഷണമാണ്. 63-ാമത് കലോത്സവത്തിന്‍റെ ഊട്ടുപുരയും തയ്യാറായി. ഭക്ഷണം വയറു നിറയിക്കുമ്പോൾ മനസ്സു നിറയ്ക്കാൻ സംഗീതവും ഭക്ഷണ പന്തലിൽ ഉണ്ടാകും. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല . ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. ഇന്ന് വൈകിട്ട് അത്താ‍ഴ ഭക്ഷ വിതരണത്തോടെ ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കും. 

ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ജി.ആർ അനിൽ എന്നിവർ സന്ദർശിച്ചു. എല്ലാം പൂർത്തിയായതായി മന്ത്രിമാരും, ഭക്ഷണ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കൽ തുടരുകയാണ്. 12 ബിആർസികളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ സിഐടിസു, ഡിവൈഎഫ്ഐ പ്രവർത്തകരുടെ സഹായത്തോടെയാണ് കലവറയിലേക്ക് എത്തിച്ചത്. 

63ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 14 ജില്ലകളിൽ നിന്നായി 15,000 ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിന് തലസ്ഥാനത്തേക്ക് എത്തുക. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കും. സ്വർണകപ്പ് ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തും.

25 വേദികൾക്കും നന്ദികളുടെ പേരുകളാണ് നൽകിട്ടുള്ളത്. പ്രധാന വേദിയായ സെന്‍ട്രൽ സ്റ്റേഡിയത്തിന് ഭാരതപ്പുഴ എന്നു പേരിട്ടിരുന്നെങ്കിലും, എം ടി യോടുള്ള ആദരസൂചകമായി എം ടി നീള എന്ന് പേരു പുനർനാമകരണം ചെയ്തു. ഓരോ വേദിയിലേക്കും വേഗത്തിൽ എത്താൻ ക്യൂ ആർ കോഡ് സംവിധാനമുണ്ട്.
വേദികളിലെല്ലാം ഡോക്ടർമാരുടെ സേവനവും, ആംബുലൻസും ഒരുക്കിയിട്ടുണ്ട്.

മത്സര ഫലങ്ങൾ വേദികൾക്കരികിൽ ഡിജിറ്റൽ സൗകര്യത്തോടെ പ്രദർശിപ്പിക്കും. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് ഉത്സവം എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്.കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നീ 5 അഞ്ച് ഗോത്ര നൃത്തരൂപങ്ങൾ ആണ് വേദിയിൽ എത്തുക. സംസ്കൃതോത്സവവും അറബിക് കലോത്സവം ഇതിനൊപ്പം നടക്കും.