സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 60,200 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില കുതിച്ചിരുന്നു. ഗ്രാമിന് 7525 രൂപയാണ് വില.
2024 ഒക്ടോബര്‍ 31ന് 59,640 രൂപയായി രേഖപ്പെടുത്തിയ റെക്കോര്‍ഡ് സ്വര്‍ണ്ണവിലയാണ് ഇന്നലെ തിരുത്തിയെഴുതേണ്ടി വന്നത്. ആദ്യമായാണ് സ്വര്‍ണവില 60,000 കടന്ന് മുന്നേറുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.