അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ, രണ്ട് മണിക്കൂരില്‍ 5000 ഏക്കറില്‍ പടര്‍ന്നു

അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന് വടക്ക് ഏതാണ്ട് രണ്ട് മണിക്കൂറില്‍ 5000 ഏക്കറോളം പ്രദേശത്ത് തീ പടര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കാട്ടുതീ പടരുന്ന പ്രദേശത്ത് കുടുങ്ങിയ 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 16,000 പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ചകളിലായി ലൊസാഞ്ചലസ്, കാലിഫോര്‍ണിയ മേഖലകളില്‍ കാട്ടുതീ കത്തിപ്പടര്‍ന്നുക്കെണ്ടിരിക്കുകയാണ്. ഏഴ്‌ലപ്രദേശത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. രണ്ടിടത്ത് കത്തിക്കൊണ്ടിരിക്കുന്ന വലിയ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്‌നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു.ശക്തമായ വരണ്ട കാറ്റ് ഉള്ളതിനാല്‍ തെക്കന്‍ കാലിഫോര്‍ണിയയുടെ ഭൂരിഭാഗം പ്രദേശ് കാട്ടുതീ സാധ്യത മേഖലയായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം തെക്കന്‍ കാലിഫോര്‍ണിയയില്‍ 1,000 അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു.