സ്കൂൾ പഠനകാലത്ത് സഹപാഠികളായിരുന്നു കുട്ടനല്ലൂർ സ്വദേശിനിയും മരിച്ച അർജുൻ ലാലും. ഒരു വർഷത്തോളും ഇരുവരും അകൽച്ചയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അർജുൻ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം അർജുൻ യുവതിയുടെ വീട്ടിലേക്ക് പോകുന്നത്. തുടർന്ന് വീടിന് പുറത്തുവെച്ച് പെട്രോൾ ദേഹത്തൊഴിച്ച് സിറ്റൗട്ടിൽ കയറി തീ കൊളുത്തുകയായിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)