പാട്ടും ആഘോഷങ്ങളുമായി 2025 നെ വരവേറ്റ് ലോകം; ആശംസകളുമായി പ്രമുഖർ., പ്രിയപ്പെട്ട എല്ലാവർക്കും മീഡിയ 16 ന്യൂസിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

2025 നെ വരവേറ്റ് ലോകം. പാട്ടും ആഘോഷങ്ങളുമായിട്ടാണ് മലയാളികൾ പുതുവർഷത്തെ വരവേറ്റത്. 2025 പിറന്നതോടെ പരസ്‍പരം ആശംസകൾ നേർന്ന് പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. കേരളത്തിലെ വിവിധ ന​ഗരങ്ങളിൽ വലിയ ആഘോഷത്തോടെയാണ് മലയാളികൾ പുതുവർഷത്തെ വരവേറ്റത് .നഗരത്തിലെ മാളുകൾ, ബീച്ചുകൾ തുടങ്ങിയ നിരവധിയിടങ്ങളിൽ ആണ് ആഘോഷങ്ങൾ നടന്നത്.

നിരവധി രാഷ്ട്രീയ സിനിമ പ്രമുഖർ ആണ് പുതുവർഷ ആശംസകൾ നേർന്നത്. സോഷ്യൽമീഡിയ പേജുകളിൽ അടക്കം ആശംസകൾ പങ്കുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നു. ആശംസകൾ നേരുന്ന വീഡിയോ പങ്കുവെച്ചാണ് ആശംസകൾ അറിയിച്ചത് . ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നുവെന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നല്‍കട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ ആശംസ.മുന്നേറുമെന്നുറപ്പുള്ള പുതുവത്സരാശംസകൾ’ എന്നാണ് മന്ത്രി പി രാജീവ് ആശംസ വീഡിയോ പങ്കുവെച്ച് കുറിച്ചത്. മന്ത്രി എം ബി രാജേഷ്, മന്ത്രി വീണ ജോർജ് , തുടങ്ങി നിരവധിയാളുകളാണ് പുതുവർഷ ആശംസകൾ നേർന്നത് . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരളാപൊലീസ്, എംവിഡി തുടങ്ങിയ നിരവധി സോഷ്യൽമീഡിയ പേജുകളിലും പുതുവർഷ ആശംസകൾ അറിയിച്ച ഫോട്ടോകൾ പങ്കുവെച്ചു.