മുൻ പരമ്പരകളിലേതിന് സമാനമായി സഞ്ജു സാംസൺ-അഭിഷേക് ശർമ ഓപ്പണിങ് സഖ്യമാകും ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു തുടങ്ങുക. അക്ഷര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ഋഷഭ് പന്തില്ല. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ നിതീഷ് റെഡ്ഡിയും ടീമിലെത്തിയിട്ടുണ്ട്.ജനുവരി 22 മുതലാണ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. ട്വന്റി 20 പരമ്പരയിലെ പ്രകടനം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സ്ഥാനം കണ്ടെത്താൻ താരങ്ങൾക്ക് ഗുണം ചെയ്തേക്കും. ഫെബ്രുവരി രണ്ട് മുതലാണ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുക.
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ).