പത്താന്‍കോട്ട് യൂണിറ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. 2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ, അവിവാഹിതയായ രഞ്ജിനി എന്ന യുവതിയും രണ്ട് പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. ഈ കേസിലാണ് സൈനികരായ ഇവര്‍ക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയത്. എന്നാല്‍ 2006 മുതല്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ സൈന്യത്തിലേക്ക് ഇവര്‍ തിരികെ പോയില്ല. ഇവര്‍ രാജ്യത്തിന് പുറത്തേക്ക് പോയി എന്ന രീതിയിലായിരുന്നു അന്വേഷണം തുടര്‍ന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തിയിരുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുന്നത്. മറ്റൊരു വിലാസത്തില്‍ ഇവര്‍ താമസിക്കുകയായിരുന്നു, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. ഈ വിവാഹത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ട്. അവിടെവെച്ചാണ് സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയത്.
അവിവാഹിതയായിരുന്ന രജ്ജിനിക്ക് പിറന്ന രണ്ട് കുട്ടികളുടെ പിതൃത്വം ദി ബിൽ കുമാറിൻ മേൽ ആരോപിച്ചിരുന്നു. ഇത് െതളിയാതിരിക്കാനാണ് യൊല നടത്തിയത്.