കേസില്‍ 50 പ്രതികളാണ് ഉണ്ടായിരുന്നത്. അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന മുപ്പതാം പ്രതി അനുരാജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് പ്രതിഭാഗം കോടതിയോട് സാവകാശം ആവശ്യപ്പെട്ടു. കൂടാതെ 13 പ്രതികള്‍ അവധി അപേക്ഷ നല്‍കി. ഒരു പ്രതി കൂടി മരിച്ചതായി ബന്ധപ്പെട്ട അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 43-ാമത്തെ പ്രതി വര്‍ക്കല മുട്ടത്തലം ചരുവിള വീട്ടില്‍ വിനോദ് ആണ് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഇതോടെ മരിച്ച പ്രതികളുടെ സംഖ്യ എട്ടായി. കേസ് വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. ജബ്ബാര്‍, അമ്പിളി ജബ്ബാര്‍ എന്നിവര്‍ ഹാജരായി.