*തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരൻ കൊല്ലപ്പെട്ടു, തലക്കടിച്ച് കൊന്നത് 15 കാരൻ*

തൃശൂർ: സർക്കാർ ചിൽഡ്രൻസ് ഹോമിൽ 17കാരൻ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറരയോടെയാണ് സംഭവം. കുട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.