ആറ്റിങ്ങൽ ആലംകോട് അൽ അൻസ്വാർ ചാരിറ്റബിൾ ട്രസ്റ്റ് 15 ആം വാർഷികവും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും

ആറ്റിങ്ങൽ..ആലംകോട് അൽ അൻസ്വാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ 15 ആം വാർഷികവും പൊതുസമ്മേളനവും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും 31-01-2025 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആലംകോട് ഹാരിസൺ പ്ലാസ ഗ്രൗണ്ടിൽ ബഹുമാന്യ *പാനിപ്ര TK ഇബ്രാഹിം ബാഖവി* യുടെ സാനിധ്യത്തിൽ ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ *കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി* ഉദ്‌ഘാടനം നിർവഹിച്ച് പ്രഭാഷണം നടത്തുന്നു തുടർന്ന് രാത്രി 8.30 മുതൽ അബുദാബി ബ്രട്ടീഷ് സ്കൂൾ അറബിക് വിഭാഗം മേധാവി *സിംസാറുൽ ഹഖ് ഹുദവി* മുഖ്യ പ്രഭാഷണം നടത്തുന്നു. എല്ലാ നാട്ടുകാരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ അമീർ മുഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.