മിനി ഹാളിന്റെ ഉദ്ഘാടനവും മന്നം പുരസ്കാര വിതരണവും (05/01/2025, ഞായറാഴ്ച) H.H.പൂയം തിരുന്നാൾ ഗൗരി പാർവ്വതി ബായി തമ്പുരാട്ടി നിർവ്വഹിച്ചു.
ഡോ. പി.രാധാകൃഷ്ണൻ നായർ(എം.ഡി.അമർ ആശുപത്രി), സി.എസ്സ് ബാലചന്ദ്രൻ നായർ(കവി), മണികണ്ഠൻ തോന്നയ്ക്കൽ(സീരിയൽ നടൻ,വില്പാട്ട് കലാകാരൻ), ഷിജു ഹൃദയപൂർവ്വം( മാധ്യമ പ്രവർത്തകൻ), ലക്ഷ്മി.എസ്സ്(നൃത്താധ്യാപിക)എന്നിവർക്ക് മന്നം പുരസ്കാരം നൽകി ആദരിക്കുകയും കരയോഗത്തിലെ മുതിർന്ന അംഗങ്ങളായ ശ്രീ. പ്രസന്നകുമാർ( ശാസ്താഞ്ജലി) ശ്രീ.രാധാകൃഷ്ണൻ നായർ(രാഗം), ശ്രീ.തുളസീധരൻ പിള്ള(ഹരിലക്ഷ്മി) തുടങ്ങിയവരെ ആദരിക്കുകയും ചെയ്തു.കൂടാതെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രോൽസാഹന സമ്മാനം നൽകി ആദരിക്കുകയും ചെയ്തു.