ജനുവരി 1 മുതൽ 7 വരെ വലിച്ചെറിയൽ വിരുദ്ധ വാരാചരണം
ജനുവരി 01 മുതൽ 7 വരെ കെ.എസ്.ആർ.ടി.സി യിൽ
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ
മാലിന്യ മുക്ത നവകേരളത്തിലേക്കുള്ള നമ്മുടെ യാത്ര ലക്ഷ്യത്തിലേക്കെത്താൻ
മാലിന്യം വലിച്ചെറിയുന്ന ശീലത്തിൽ നിന്ന് പിന്മാറാം.
കെഎസ്ആർടിസി ബസ് സ്റ്റേഷനുകളും, പരിസരവും വൃത്തിയായി സൂക്ഷിക്കാം.
● ജൈവം, അജൈവം, അപകടകരം എന്നിങ്ങനെ മാലിന്യം വേർതിരിച്ച് അതാത് ബിന്നുകളിൽ നിക്ഷേപിക്കാൻ ശീലിക്കാം.
● ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാം.
● അജൈവ മാലിന്യം ഹരിതകര്‍മ്മ സേനയ്ക്കോ / തദ്ദേശസ്വയംഭരണ സ്ഥാപനം അംഗീകരിച്ച ഏജൻസിക്കോ കൈമാറാം.
● മാലിന്യം നീക്കം ചെയ്യുന്നതിന് മൂടിയുള്ള സംഭരണികളും വാഹനങ്ങളും മാത്രം ഉപയോഗിക്കാം.
● കെഎസ്ആർടിസിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാ ജീവനക്കാരുടെയും ചുമതലയാണ്. യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും പാഴ് വസ്തുക്കൾ ബിന്നുകളിൽ ഇടണമെന്ന് അഭ്യർത്ഥിക്കുന്ന നോട്ടീസ് പ്രദർശിപ്പിക്കണം.
● നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും കുറഞ്ഞത് മൂന്നു പ്രവൃത്തി ദിവസം മുന്‍പെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അറിയിച്ച് മാലിന്യ സംസ്കരണത്തിന് വേണ്ട ക്രമീകരണം ഒരുക്കുക.
● മാലിന്യം പൊതു നിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടാൽ 9446700800 എന്ന ഒറ്റ വാട്സ് ആപ്പ് നമ്പറിലേക്ക് ഫോട്ടോ എടുത്ത് അയക്കുക പാരിതോഷികം നേടുക.
*മാലിന്യം വലിച്ചെറിയാതിരിക്കാം.
കെഎസ്ആർടിസി യും, നാടും സുന്ദരമാക്കാൻ കൂടെ നിൽക്കാം.*
പുതുവത്സരാശംസകൾ '
#KSRTC #CMD #KBGaneshKumar #malinya_muktham #nava_Keralam #karma_padhathi #ksrtcsocialmediacell