കല്ലമ്പലം : കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമുദായിക സാംസ്കാരിക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ അനുശോചനയോഗത്തിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗം ഗംഗാധര തിലകൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ സുഭാഷ് സിപിഐ ലോക്കൽ കമ്മിറ്റി അംഗം രതീഷ് ബിജെപി വഞ്ചിയൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് അജയകുമാർ IUML ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നഹാസ് DCC മെമ്പർ എം കെ ജ്യോതി, മുൻ മണ്ഡലം പ്രസിഡന്റ് എസ് ജാബിർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ്, സാംസ്കാരിക പ്രവർത്തകൻ സുനിൽകുമാർ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈൽ ബിൻ അൻവർ, പ്രവാസികോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡണ്ട് നാസർ പള്ളിമുക്ക്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, രഘുനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.