തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് കൃഷിയിക്കിയത്. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്.കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി നാലാം തവണയും സ്കൂൾ കൃഷിയിറക്കുന്നത്.പി ടി എ അംഗങ്ങളായ വിനയ് എം എസ്, അനിൽകുമാർ എൻ, എച്ച് എസ് സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ്, ഡോ.ദിവ്യ എൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.