ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികള്‍ മരിച്ചത്. ആയിഷ, ഇര്‍ഫാന, റിത, നിത എന്നിവരാണ് മരിച്ചത്. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.
രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടിയായിരുന്നു ആയിഷ . രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടിയാകുന്നത് ആയിഷ ആയിരുന്നുവെന്ന് ബന്ധു സബിത പറഞ്ഞു. ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുത്തിരുന്നു.
പഠനത്തിലും കലയിലും മിടുക്കിയായ ആയിഷയെ അവസാനമായി ഒരു നോക്കു കാണാന്‍ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് ഓടിയെത്തിയവര്‍നിരവധിയാണ്. നാടിന്റെ പൊന്നോമനകളായ നാലു വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടും നാട്ടുകാരും.
കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 10 മണി വരെ കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. പൊതുദര്‍ശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരുടെയും ഖബറടക്കം നടക്കുന്നത്.ബസിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. നാല് വിദ്യാര്‍ഥികളാണ് അടിയിൽ ഉണ്ടായിരുന്നത്. നാല് പേരും മരിക്കുകയായിരുന്നു. അപകട സമയം ചെറിയ മഴയുണ്ടായിരുന്നു.
അതേസമയം അപകടത്തിന് പിന്നാലെ സ്ഥലത്ത്
സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായി. ദേശീയപാതയുടെ നിര്‍മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നിരന്തരം അപകടം നടക്കുന്ന മേഖലയാണിത്. അൻപത്തിയഞ്ചോളം അപകടങ്ങൾ ഇവിടെ ഇതുവതിരെ നടന്നതായാണ് നാട്ടുകാർ പറയുന്നത്.