‘ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ’; നിയമസഭ ജനങ്ങൾക്കായി തുറന്നിടുന്നു; റീലുമായി സ്പീക്കർ എ.എൻ ഷംസീർ

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പോസ്റ്റുമായി നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് സ്പീക്കർ റീൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. “അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ” എന്ന് പറയുന്നവരോട് “ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ” എന്ന തലക്കെട്ടോടെ പുതിയൊരു റീൽ പങ്കുവെച്ചിരിക്കുന്നത്.

നിയമസഭയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയങ്ങളെ തകർക്കുന്ന തരത്തിലാണ് റീൽ. പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം എന്ന നിലയിൽ കണ്ടിരുന്ന നിയമസഭ ഇനി മുതൽ ജനങ്ങൾക്ക് തുറന്നിടുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കുന്നത്. ജനുവരി 7 മുതൽ 13 വരെ നിയമസഭയിൽ എല്ലാവർക്കും സ്വാഗതം എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.



പോസ്റ്റിന്റെ പൂർണ്ണ രൂപം

‘ അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ.. ‘എന്ന് പറയുന്നവരോട് …. “ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ”

എന്തൊക്കെയാണ് നിയമസഭയെ കുറിച്ച് നമുക്ക് ഉണ്ടായിരുന്ന ഭയം? “അവിടെയൊക്കെ നമ്മൾക്ക് കയറാൻ പറ്റ്വോ ?”

“പോലീസ് തോക്കും പിടിച്ച് നിൽക്കും.”

പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം , എന്ന നിലകളിലായിരുന്നു നമ്മൾ അതിനെ കണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ എല്ലാം മാറി!

ജനുവരി 7 മുതൽ 13 വരെ നിയമസഭ നിങ്ങളുടെ വീട് പോലെ തുറന്നിടുന്നു.

നമ്മുടെ ജനപ്രതിനിധികൾ തീരുമാനങ്ങൾ എടുക്കുന്ന സ്ഥലം, നമ്മുടെ നിയമങ്ങൾ രൂപപ്പെടുന്ന സ്ഥലം, ഇനി മുതൽ യാതൊരു ചെക്കിങ്ങോ , തടസ്സങ്ങളോ ഇല്ലാതെ നിങ്ങൾക്ക് നേരിട്ട് സന്ദർശിക്കാം…