അതേസമയം കരിമ്പയില്‍ നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ വിവിധ വകുപ്പുകളുടെ അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. തുടര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. 2 മാസത്തിനിടെ 6 പേര് മരിച്ച കല്ലടിക്കോട് അയ്യപ്പന്‍കാവ്, മുണ്ടുര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിളാണ് പരിശോധനകള്‍ പൂര്‍ത്തീകരിച്ചത്.സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ പനയമ്പാടം സ്വദേശികള്‍ നിദ ഫാത്തിമ, റിദ ഫാത്തിമ, പി എ ഇര്‍ഫാന ഷറിന്‍, എ എസ് അയിഷ എന്നിവരാണ് മരിച്ചത്.