കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകുന്ന പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം.
താഴെപ്പറയുന്ന കോഴ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വർക്കാണ് ആനുകൂല്യം.
*കോഴ്സുകൾ*
2024 25 അധ്യായന വർഷത്തിൽ ദേശീയ സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലൂടെ എംബിബിഎസ്, എൻജിനീയറിങ്, എംസിഎ, എം ബി എ, എം എസ് സി, ബി എസ് സി നേഴ്സിങ്, ബിഡിഎസ്, ബി ഫാം, എം ഫാം, ബി എസ് സി ഫോറസ്ട്രി, എംഎസ് സി ഫോറസ്ട്രി, എം എസ് സി അഗ്രികൾച്ചർ, എം വി എസ് സി ബി വി എസ് സി, ബി എച് എം സി, ബി എ എം എസ്, എൽ എൽ ബി, എൽ എൽ എം, പോസ്റ്റ് ഡോക്ടറെൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനം ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം.
2024 മാർച്ച് വരെ അംഗത്വമെടുത്ത തൊഴിലാളിക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. അപേക്ഷ ഫോം മറ്റു വിവരങ്ങൾ എല്ലാ ജില്ലാ ഓഫീസുകളിലും ലഭിക്കും *അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15*