*ചിറയിൻകീഴിൽ യുവാവിനെ കൊന്ന കേസ് മുഖ്യ പ്രതി അറസ്റ്റിലായി*….

തിരുവനന്തപുരം: ചിറയിൻകീഴിൽ കൊലപാതക കേസ് പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി. യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലാണ് മുഖ്യ പ്രതി പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. തമിഴ്നാട് ഡിണ്ടിഗൽ എന്ന സ്ഥലത്തുനിന്നാണ് ഇയാൾ പിടിയിലായത്.

കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. മത്സ്യം വാങ്ങുന്ന സ്ഥലത്ത് വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ചിറയിൻകീഴ് സ്വദേശി ആറായിരം എന്ന് വിളിക്കുന്ന ജിജു, അച്ചു എന്ന് വിളിക്കുന്ന അരുൺ, അനൂപ് എന്നിവരാണ് നേരത്തെ അറസ്റ്റിൽ ആയത്.