*കരവാരം ഗ്രാമപഞ്ചായത്തിലെ കട്ടപ്പറമ്പ് മുള്ളിയിൽ കടത്ത് പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ്‌*

 കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ വാമനപുരം നദിയിലെ കട്ടപറമ്പ് മുള്ളിയിൽ കടത്ത് വള്ളം പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 
 കരവാരം പഞ്ചായത്ത് പ്രദേശമായ കട്ടപ്പറമ്പ് നിവാസികൾക്ക് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലേക്ക് പെട്ടെന്ന് എത്തിചേരാൻ പറ്റുന്ന ഒരു കടത്താണ് കട്ടപ്പറമ്പ് മുള്ളിയിൽ കടത്ത്. പതിറ്റാണ്ടുകളായി ധാരാളം വിദ്യാർത്ഥികളും യാത്രക്കാരും ഈ കടത്തിനെ ആശ്രയിച്ചിരുന്നു
 പഞ്ചായത്തിലെ ബിജെപി ഭരണം വന്നതോടുകൂടി ഈ കടത്ത് നിർത്തിവയ്ക്കുകയായിരുന്നു.
 ഇപ്പോഴത്തെ എൽഡിഎഫ് ഭരണസമിതി ഈ കടത്ത് പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ എത്രയും പെട്ടെന്ന് എടുത്തില്ലെങ്കിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അറിയിച്ചു...