തിരുവനന്തപുരത്ത് കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചു,

 ആഘോഷ ദിവസങ്ങളിൽ അപകടങ്ങൾ കൂടുന്നു. ദയവായി ശ്രദ്ധിക്കുക. കുട്ടികളെ നിങ്ങളെയും കാത്തു വീട്ടിൽ നിങ്ങളുടെ പ്രിയപ്പെട്ടവർ ഉണ്ട്. 

തിരുവനന്തപുരത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വായുടെ (19) മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങിയ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നുച്ചയ്ക്കാണ് കടലില്‍ കുളിക്കുന്നതിനിടെ ജോഷ്വയെ കാണാതായത്.

തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷന്‍ പരിധിയില്‍ ക്രിസ്മസ് ദിനത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മൂന്ന് പേരെയാണ് കാണാതായത്. അഞ്ചുതെങ്ങിന് പുറമേ സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടുമാണ് അപകടമുണ്ടായത്.