കൊട്ടാരക്കര. ഞായർ രാത്രി കൊട്ടാരക്കര ട്രാഫിക്കിൽ കെ എസ് ആർ റ്റി സി ബസ് ഇടിച്ചു ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചെങ്ങാമനാട് അരിങ്ങട
ചരുവിള വീട്ടിൽ വിഷ്ണു ദേവ് (29)ആണ് മരണ പെട്ടത്. ഞായർ രാത്രി 10.30 ഓടെ തിരുവനന്തപുരം ഭാഗത്തു നിന്നും സർവീസ് കഴിഞ്ഞു കരിക്കം സി എൻ ജി പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം ബസ് സ്റ്റാൻഡിൽ പാർക്കിങ്ങിനായി പോകും വഴി ട്രാഫിക്കിൽ ബസ് വീശി എടുക്കും വഴി പുനലൂർ ഭാഗത്തു നിന്നും സഹോദരൻ വൈശാഖിനെ വിളിക്കാൻ വന്ന വിഷ്ണു വിന്റെ ബൈക്ക് തട്ടിയിടുകയും വിഷ്ണു ബസിന്റെ അടിയിൽ പെട്ടു പിൻ ചക്രം കയറി ഇറങ്ങി തൽക്ഷണം മരണപെടുകയായിരുന്നു. ബസ് അമിത വേഗതയിൽ വീശി എടുത്തതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നു ദൃക്സാക്ഷികൾ പറയുന്നു . എട്ട് മാസം മുന്നേയാണ് വിഷ്ണു വിന്റെ വിവാഹം കഴിഞ്ഞത്
കൊട്ടാരക്കര പോലീസ് കേസ് എടുത്ത് കെ എസ് ആർ റ്റി സി ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അനന്തര നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ വൈഷ്ണവി, അച്ഛൻ ശശികുമാർ, അമ്മ ഷീജ, സഹോദരൻ വൈശാഖ്