റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി ആർ ആനന്ദിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. എറണാകുളം വൈറ്റിലയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ആയിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം.