കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. ഗാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.