*വെഞ്ഞാറമൂട് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവ് ആറ്റിൽ മരിച്ച നിലയിൽ*.

വെഞ്ഞാറമൂട് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ വാമനപുരം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്ക സ്വദേശി അഖിലാണ് (28) മരിച്ചത്.വെഞ്ഞാറമൂട്ടിലെ ടയർ ഡീലർ ഷോപ്പിലെ ജീവനക്കാരനായിരുന്നു. അഖിലിനെ രണ്ട് ദിവസം മുമ്പാണ് വീട്ടിൽ നിന്നും കാണാതായത്.വാമനപുരത്തിന് സമീപം ആറ്റിൽ നിന്നും ഇന്ന് പകലാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു'