ആദ്യം നൽകിയ അപേക്ഷയിൽ പോലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി വന്നു.
നിലമേൽ കൈതോട് സീ വില്ലയിൽ കെ.ത്രിവിക്രമൻ നായരുടേയും സജിതയുടേയും മകൾ 22-കാരിയായ വിസ്മയയെ 2021 ജൂൺ 21-നാണ് ശാസ്താംകോട്ട പോരുവഴിയിലെ കിരണിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 2020 മെയ് 30-നായിരുന്നു കിരണുമായുള്ള വിവാഹം. മോട്ടോർവാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരൺ ഭാര്യയെ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആയുർവേദ ഡോക്ടറായ വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2022 മെയിൽ കോടതി കിരണിന് പത്ത് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 25 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം ജയിലിൽ കിടന്നാൽ മതി.