രാജ്യത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണെന്നും വിലക്കയറ്റം നിയന്ത്രിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അത് വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.2023 ഫെബ്രുവരിയില്‍ ആര്‍ബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു.
അതേസമയം, നാലു വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആര്‍ബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. എന്നാല്‍, ആ സാധ്യത നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ ഗവര്‍ണര്‍ തള്ളിയിരുന്നു.