മെഡിക്കൽ കോളജ്: റഫർ ചെയ്യേണ്ടത് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം

നടപടി മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നു


തിരുവനന്തപുരം ∙ രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പിൻ്റെ നിർദേശം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രികൾവരെയുള്ള സ്ഥാപനങ്ങളിൽ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലെങ്കിൽ മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടത്. ഓരോ ആശുപത്രികളുടെയും റഫറൽ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ആശുപത്രികളും സൗകര്യങ്ങളും പൂർണമായും വിനിയോഗിച്ച് മെഡിക്കൽ കോളേജ് ആശുപത്രികളിലെ തിരക്ക് കുറയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.