ഈ മാസം 22 ന് ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയിൽ എത്തും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്നു തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.തങ്ക അങ്ക ഘോഷയാത്ര എത്തുന്നതിനാൽ പമ്പയിൽ നിന്നും തീർഥാടകരെ കടത്തിവിടുന്നതിൽ നിയന്ത്രണമുണ്ട്. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് മണി വരെ തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാർത്തിയുള്ള ദർശനം അനുവദിക്കും.