പാലോട് സ്വദേശി 52 കാരിയായ ഷൈലജക്കാണ് പരിക്കേറ്റത്. ബസിന്‍റെ പിൻവശത്തെ ഡോറിൽ നിന്നാണ് വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീണത്. ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു.പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപ(തിയിലേക്ക് കൊണ്ടു പോയി. മറ്റൊരു ബസിന് പകരം ഒരു ദിവസത്തേക്ക് താൽകാലികമായി ഓടാൻ വന്ന ബസിലാണ് അപകടം സംഭവിച്ചത്. കല്ലറ – പാലോട് റൂട്ട് മരുതമൺ ജംഗ്ഷനിൽ മറൊരു സ്ത്രീ ഇറങ്ങിയിരുന്നു. അവർ അവിടെ നിന്നും എഴുന്നേറ്റപ്പോൾ ഷൈലജ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ ചെന്നു. ആ സമയത്ത് ബസ് വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റിയാണ് ഇവർ റോഡിലേക്ക് വീണത്. ബസിന് ഓട്ടോമാറ്റിക്ക് ഡോർ ആണ്. ഡ്രൈവറായിരുന്നു ഡോർ നിയന്ത്രിച്ചിരുന്നത്.