*ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വീണ്ടും കാട്ടുപന്നികളെ വെടിവെച്ചു കൊന്നു*

ആറ്റിങ്ങൽ : നഗരസഭ പരിധിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ ആരോഗ്യ വിഭാഗം നടത്തിയ തിരച്ചിലിലാണ് 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.
നദീതീര വാർഡുകളിൽ കൂട്ടമായി തമ്പടിച്ചിരിക്കുന്ന പന്നികൾ രാത്രിയോടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ആഹാരം തേടിയെത്തുന്നു.
കൃഷിയിടങ്ങളിലും സ്ഥിരമായി ആഹാര അവശിഷ്ട്ടങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളിലുമാണ് ഇവറ്റകളുടെ സഞ്ചാരം.
6 പന്നികൾക്കു നേരെ വെടിവെച്ചെങ്കിലും ഇവയിൽ 3 എണ്ണം വെടിയേറ്റ ശേഷം ചിതറിയോടി.
ഇത്തവണത്തെ പരിശോധനയിൽ ചുറ്റുമതിലില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൗണ്ടിലും പന്നിക്കൂട്ടം തമ്പടിക്കുന്നതായി കണ്ടെത്തി.
അതിനാൽ തുടർന്നുള്ള ആഴ്ച്ചയിലും സ്ക്വാഡിൻ്റെ പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി അറിയിച്ചു.
വനംവകുപ്പിൻ്റെ കീഴിലെ അംഗീകൃത ഷൂട്ടർമാരും പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, സെലീന, കണ്ടിജെൻ്റ് ജീവനക്കാരായ ശശികുമാർ, മനോജ്, അജി തുടങ്ങിയവർ സ്ക്വാഡിലുണ്ടായിരുന്നു.