*കടയ്ക്കൽ മടത്തറയിൽ എസ്ബിഐ എടിഎമ്മിൽ മോഷണ ശ്രമം.*

മെഷീനിൽ പണം നിറയ്ക്കാൻ വന്ന ബാങ്ക് ജീവനക്കാരാണ് മോഷണശ്രമം മനസിലാക്കിയത്. എടിഎം അക്കൗണ്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരിക്കാം എടിഎം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചത് പോലീസിൻ്റെ അനുമാനം. വെള്ളിയാഴ്ച വൈകുന്നേരം എടിഎമ്മിൽ പണം നിറയ്ക്കാൻ എസ്.ബി.ഐ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണശ്രമം നടന്ന കാര്യം മനസിലാക്കിയത്. തുടർന്ന് അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എടിഎം മുറിയിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. എടിഎം മെഷീനും കുത്തിത്തുറന്ന് അതിനുള്ളിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ശ്രമം വിജയം കാണാത്തതു കൊണ്ടു തന്നെ മെഷീനിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബാങ്കിലെ ജീവനക്കാർ അറിയിച്ചിരിക്കുന്നത്. ലഭിച്ചതനുസരിച്ച് ചിതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അതിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്